ബാംഗ്ലൂർ തോമാപുരം അസോസിയേഷന്റെ വെബ്‌സൈറ്റിലേക്ക് സ്വാഗതം.

പരസ്പര ധാരണയിലും സ്നേഹത്തിലും സഹകരണത്തിലും വളർന്നു വരുന്ന ബാംഗ്ലൂരിലെ ഒരു മലയാളി കൂട്ടായ്മയാണ് ബാംഗ്ലൂർ തോമാപുരം അസോസിയേഷൻ.


തോമാപുരം സ്കൂളിൽ പഠനം പൂർത്തിയാക്കിയ ബാംഗ്ലൂരിൽ താമസിക്കുന്ന പൂർവവിദ്യാർഥി സംഗമത്തിൽ തുടങ്ങിയ ഈ കൂട്ടായ്മ തോമാപുരത്തിനും അതിനു ചുറ്റുപാടിൽ നിന്നും വന്നു ബാംഗ്ലൂരിൽ താമസിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്തി ഒരു വലിയ കൂട്ടായ്മയായി മാറിക്കൊണ്ടിരിക്കുകയാണ്.

ഒരു whatsapp കൂട്ടായ്മയിൽ തുടങ്ങി ഒരു സംഘടനയിലേക്കു എത്തിനിൽക്കുന്ന ഈ കൂട്ടായ്മയുടെ ലക്‌ഷ്യം പരസ്പര സഹകരണവും സ്നേഹവും അംഗങ്ങളിൽ വളർത്തുക എന്നതാണ്.

നാട്ടിൽ നിന്ന് ജോലി അന്വേഷിച്ചു വരുന്നവരെ സംബന്ധിച്ച് സ്വന്തം നാട്ടിലുള്ളവരെ കണ്ടു മുട്ടുന്നത് തന്നെ വലിയ കാര്യമാണെന്നിരിക്കെ അങ്ങനെയുള്ളവരുടെ ഒരു കൂട്ടായ്മ അല്ലെങ്കിൽ ഒരു സംഘടന ഉള്ളത് ഒരു വലിയ കാര്യം തന്നെയാണ്.

കൂട്ടായ്മയുടെ പ്രധാന ലക്‌ഷ്യം തന്നെ നാട്ടിൽ നിന്ന് വരുന്ന കൂട്ടുകാർക്കു തങ്ങളാലാകാവുന്ന സഹായങ്ങൾ ചെയ്യുക എന്നത് തന്നെയാണ്. ജോലി കണ്ടുപിടിക്കാനോ, താമസ സൗകര്യം കണ്ടുപിടിക്കാനോ, പുതിയ ഒരു സ്ഥലത്തു തനിയെ ആയിപ്പോയെന്നുള്ള തോന്നൽ ഒഴിവാക്കാനോ സംഘടനയിലെ അംഗങ്ങൾ ഓരോരുത്തരും തന്നാലാവുന്നതുപോലെ സഹായിച്ചുകൊണ്ടിരിക്കുന്നു.

 

 

 

 

 

 

 

Home    |   About Us    |   News & Events    |   Members    |   Contact Us    |   Referral Network
Bangalore Thomapuram Association | Ocat Status | Powered by Ocat India, Online Catalog Marketing Service India