News & Events

ബാംഗ്ലൂർ തോമാപുരം അസോസിയേഷന്റെ നേതൃത്വത്തിൽ ബാംഗ്ലൂരിൽ വച്ചു ഓണാഘോഷം സംഘടിപ്പിച്ചു...

രാവിലെ 9 മണിക്ക് ഉപാസന ഹാളിൽ വച്ചു നടന്ന പരിപാടി ഉൽഘാടനം ചെയ്തത് അസോസിയേഷന്റെ രക്ഷാധികാരി Fr ബിജു നടുവിലേക്കൂറ്റ് ആണ്... ശേഷം മെമ്പർമാർക്കായി നടത്തിയ ഓണക്കളികൾ എല്ലാവരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.. സമ്മാനദാനം നിർവഹിച്ചത് Fr വിനീഷ് ആണ്... ഓണസദ്യയോട് കൂടെ ഓണാഘോഷം അവസാനിച്ചു...

പ്രസിഡന്റ്‌ ഷിന്റോ മാത്യു ഇലഞ്ഞിമറ്റത്തിൽ, സെക്രട്ടറി ലിന്റോ സെബാസ്റ്റ്യൻ ഇലഞ്ഞിമറ്റത്തിൽ, ട്രെഷറർ പ്രിൻസ് തോമസ് കോട്ടയിൽ, എന്നിവർ സംസാരിച്ചു..ഏകദേശം 100 ആളുകൾ ഓണാഘോഷത്തിൽ പങ്കെടുത്തു..
തുടർന്നു നടന്ന ചടങ്ങിൽ വച്ചു തോമാപുരം സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപകരായ അവിരാച്ചൻ സാറും ചിന്നമ്മ ടീച്ചറും ചേർന്ന് അസോസിയേഷന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു..

 



News & Events




Home    |   About Us    |   News & Events    |   Members    |   Contact Us    |   Referral Network    |   
Bangalore Thomapuram Association | Ocat Marketing Report | Ocat® Promote in India | Powered by Adsin Technologies